Hivision Channel

ഓണാഘോഷത്തിന് കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി അപകട യാത്ര; അച്ഛന്‍ അറസ്റ്റില്‍

കുട്ടിയെ വാഹനത്തിന്റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മേനകുളം മുതല്‍ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയില്‍ ആഘോഷയാത്ര നടത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാര്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *