
സംസ്ഥാനത്ത് തല്ക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം, എന്നാല്‍ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
ലോഡ്ഷെഡിംഗും പവര്‍കട്ടും നിലവില്‍ പരിഗണനയിലില്ല. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. വീട്ടില്‍ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും മന്ത്രി.














