Hivision Channel

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സര്‍ക്കാര്‍ ധനസഹായമെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ വിമാനത്താവളം കടന്നു പോകുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാല്‍ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുടന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ ഉറപ്പു നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *