Hivision Channel

കര്‍ഷക തൊഴിലാളി യൂണിയന്‍ കേളകം വില്ലേജ് സമ്മേളനം

കേളകം:ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ കേളകം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.കേളകം ഇ.കെ.നായനാര്‍ ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം കെ.ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് കറുകപ്പള്ളി അധ്യക്ഷത വഹിച്ചു.ഏരിയ പ്രസിഡണ്ട് എ.ഷാജു ,വി .പി ബിജു എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഫ്രാന്‍സിസ് കറുകപ്പള്ളിയെ പ്രസിഡണ്ടായും, ജോയി ടി.പിയെ വൈസ് പ്രസിഡണ്ടായും,വി.പി.ബിജുവിനെ സെക്രട്ടറിയായും അമ്മിണി ശ്രീധരനെ ജോയിന്റ് സെക്രട്ടറിയായും, ജോയി പി.സിയെ ട്രഷററായും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *