Hivision Channel

രണ്ടായിരം രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

രണ്ടായിരം രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മെയ് 19 ന് ആണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകളില്‍ 93% വും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ആണ് 2000 രൂപ നോട്ട് റിസര്‍വ്ബാങ്ക് ലഭ്യമാക്കിയത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു. അതേസമയം നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന സൂചനകളും നിലവിലുണ്ട്.

2023 മെയ് 19-ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ച് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, 2000 രൂപയുടെ നോട്ടുകള്‍ മാറ്റുന്നതിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് ഒരു സമയം പത്ത് 2000 രൂപ നോട്ടുകള്‍ വരെ മാറ്റാം. 2000 രൂപ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *