Hivision Channel

കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തുന്നു

ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. പാനൂര്‍, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളില്‍ ബസുകള്‍ ഭാഗികമായി സര്‍വീസ് തുടങ്ങി. തലശ്ശേരിയില്‍ ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. അപ്രതീക്ഷിത സമരത്തില്‍ രോഗികളും വിദ്യാര്‍ത്ഥികളുമുള്‍പ്പടെ നൂറുക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. രാവിലെ തുടങ്ങിയ സമരം കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട് – തൃശൂര്‍ റൂട്ടുകളിലും വ്യാപിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 31, നവംബര്‍ 1, നവംബര്‍ രണ്ട് തീയതികളിലും സംസ്ഥാനത്തെ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പും ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, നവംബര്‍ മൂന്നിന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നവംബര്‍ മൂന്നിന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *