കൊട്ടിയൂർ:കേരള കാർഷിക വികസന കാർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ കൊട്ടിയൂരിൻ്റെ ആഭിമുഖ്യത്തിൽ നവകേരള സദസിൻ്റെ ഭാഗമായി ഭാരത പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലന പരിപാടി നടത്തി.ഔഷധ സസ്യങ്ങളും മാർക്കറ്റിംഗും എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ പരിശിലനപരിപാടിയിൽ പ്രശസ്ത പ്രകൃതി ചികിൽസകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ ക്ലാസെടുത്തു. കൃഷി ഓഫീസർ എ.അപർണ പരിപാടി ഉൽഘാടനം നടത്തി. കൃഷി അസിസ്റ്റൻറ് റെജി, ഡോ. ചാർളി എന്നിവർ സംസാരിച്ചു