പടിയൂര്‍: കല്യാട് ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്ക് കളി ഉപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. പഞ്ചായത്തിലെ 25 അങ്കണവാടികള്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. പുത്തന്‍പറമ്പ് അങ്കണവാടിയില്‍ നടന്ന പരിപാടി പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയര്‍മാന്‍ കെ.വി. തങ്കമണി അധ്യക്ഷയായി. സൂപ്പര്‍വൈസര്‍ കെ ഷൈമ ചന്ദ്രികാവതി എന്നിവര്‍ സംസാരിച്ചു.