Hivision Channel

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

ഇരിട്ടി:എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബാല്യം അമൂല്യം പദ്ധതിയില്‍ എക്‌സൈസ് ഇരിട്ടി റേഞ്ചിലെ മോഡല്‍ സ്‌കൂളായി തിരഞ്ഞെടുത്ത പായം ഗവ. യുപി സ്‌കൂളിലെ മഞ്ചാടി ക്ലബ്ബിനാണ് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തത്. പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ കെ വിനോദന്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷിതു കരിയാല്‍ , പ്രധാന അധ്യാപിക രജിത , സിവില്‍ എക്‌സൈസ് ഓഫീസര്‍ നെല്‍സണ്‍ തോമസ്,എം വി സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *