Hivision Channel

ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി നല്‍കാന്‍ ശുപാര്‍ശ

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടു. ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നതോടെ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവര്‍ത്തി ദിവസം. പുതിയ ശുപാര്‍ശയ്ക്ക് അംഗീകാരം വരുന്നതോടെ പ്രവര്‍ത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാകും.

പ്രവര്‍ത്തി ദിവസം കുറയുന്നതോടെ പ്രവര്‍ത്തി സമയം വര്‍ധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവര്‍ത്തി സമയം വര്‍ധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തീരുമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *