Hivision Channel

ഗാറ്റ്-ബി,ബറ്റ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

എന്‍.ടി.എ. നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് – ബയോടെക്‌നോളജി (ഗാറ്റ്-ബി) 2024, ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്) 2024 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ, വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്‌നോളജി, അനുബന്ധ മേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗാറ്റ്-ബി നടത്തുന്നത്.

ബയോടെക്‌നോളജിയിലെ ഗവേഷണത്തിന് നല്‍കുന്ന ഡി.ബി.ടി.-ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) അര്‍ഹതനിര്‍ണയ പരീക്ഷയാണ് ബറ്റ്.രണ്ടുപരിക്ഷകള്‍ക്കും dbt.ntaonline.in വഴി മാര്‍ച്ച് 10-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷാഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ അതേദിവസം രാത്രി 11.50 വരെ അവസരമുണ്ടാകും.

അപേക്ഷയിലെ പിശകുകള്‍ കറക്ഷന്‍ വിന്‍ഡോ വഴി ഓണ്‍ലൈന്‍ ആയി തിരുത്താനും തിരുത്തുകള്‍ക്കനുസരിച്ച് അധിക ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കാനുമുള്ള അവസരം 12 മുതല്‍ 13-ന് രാത്രി 11.50 വരെ ലഭിക്കും. തിരുത്തലുകള്‍ വരുത്താന്‍ മറ്റൊരവസരം അനുവദിക്കില്ല. സംശയങ്ങള്‍ക്കും വ്യക്തതകള്‍ക്കും: 0114075 9000 | dbt@nta.ac.in

Leave a Comment

Your email address will not be published. Required fields are marked *