Hivision Channel

മാലിന്യ സംസ്‌കരണ സാധ്യതകള്‍ റെയ്ഡ്കോ കണ്ടെത്തണം; മന്ത്രി എം ബി രാജേഷ്

വേസ്റ്റ് ബിന്നുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സാധ്യതകളെന്തെന്ന് റെയ്ഡ്കോ കണ്ടെത്തണമെന്നും അത് കേരളത്തിന്റെ മാലിന്യ സംസ്‌കരണ രംഗത്തെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാകുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കണ്ണോത്തുംചാലില്‍ റെയ്ഡ്കോ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിച്ചെറിയല്‍ സംസ്‌കാരം ഇല്ലാതാക്കാന്‍ വേസ്റ്റ്ബിന്നുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അത് യൂസര്‍ ഫ്രണ്ട്‌ലി ആകണം. റെയ്ഡ്കോയുടെ ബോട്ടില്‍ ബൂത്ത്, മിനി എം സി എഫ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്
റെയ്ഡ്കോയുടെ വൈദഗ്ധ്യം ഉപയോഗിച്ച് എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വേസ്റ്റ് ബിന്നുകള്‍ കൂടി ഒരുക്കണം. അത്തരമൊരു പദ്ധതി സമൂഹത്തിന് ആവശ്യമാണ്. മന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഇനിയും പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട്. ഒരു വര്‍ഷം കൊണ്ട് നമ്മള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കാര്‍ഷിക-ഭൂവികസന യന്ത്രോപകരണങ്ങളുടെ വിപണനം, റിപ്പയറിംഗ്, മെയിന്റനന്‍സ്, ബോട്ടില്‍ ബൂത്ത് നിര്‍മ്മാണം, മിനി എം സി എഫ് നിര്‍മ്മാണം, വെല്‍ഡിംഗ് പ്രവൃത്തികള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്, പ്രിസിഷന്‍ ഫാര്‍മിംഗ്, ഹൈടെക് കൃഷി സംവിധാനങ്ങള്‍, ലാന്റ് സ്‌കേപ്പിംഗ്, ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷി പരിപാലനം, പ്രാദേശികമായി ലഭ്യമാകുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍, വിത്തുകള്‍, ജൈവവളം, ജൈവ കീടനാശിനി എന്നിവയുടെ വിപണനം തുടങ്ങിയ സേവനങ്ങളാണ് ഫെസിലിറ്റി സെന്ററില്‍ ലഭ്യമാകുക.
പവലിയന്‍ ഉദ്ഘാടനം മുന്‍ റെയ്ഡ്കോ ചെയര്‍മാന്‍ പി ശശി നിര്‍വഹിച്ചു. നൈപുണ്യ പരിശീലന ഹാള്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. റെയ്ഡ്കോ സി ഇ ഒ വി രതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ എം സുരേന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ ഷബീന, പ്രകാശന്‍ പയ്യനാടന്‍, ഇ ടി സാവിത്രി, റെയ്ഡ്കോ ഡയറക്ടര്‍ കോമള ലക്ഷ്മണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി-സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *