Hivision Channel

കേരള ഹൈക്കോടതി അഭിഭാഷകൻ എൻറോൾ ചെയ്തത് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റുമായി

വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത ആള്‍ക്കെതിരെ നടപടി. കേരളാ ഹൈക്കോടതി അഭിഭാഷകന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി മനു ജി രാജിന്റെ എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി. പ്രതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. മനു ജി രാജിനെതിരെ നേരത്തെ സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ മഗധ് യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 2013 ലാണ് വ്യാജ രേഖ നല്‍കി എന്റോള്‍ ചെയ്തത്. മാറാനെല്ലൂര്‍ സ്വദേശി സച്ചിനാണ് ബാര്‍ കൗണ്‍സിലിനും പൊലീസിനും പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനു ജി രാജന്‍ ബിരുദം നേടിയിട്ടില്ലെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഇതോടെയാണ് എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *