Hivision Channel

ഇലക്ടറല്‍ ബോണ്ട്; മുഴുവന്‍ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും എസ്ബിഐയെയും അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇലക്ടറല്‍ ബോണ്ടുമായിമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണം. കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ബോണ്ടുകള്‍ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആല്‍ഫാന്യൂമെറിക് നമ്പറും ബോണ്ടുകളുടെ സീരിയല്‍ നമ്പറും ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ വെളിപ്പെടുത്തേണ്ടതുണ്ട്. വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കി എസ്ബിഐ ചെയര്‍മാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിനായി മാര്‍ച്ച് 21 വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ സമയം അനുവദിക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *