Hivision Channel

അവധി ദിവസം നിര്‍ബന്ധിത ഡ്യൂട്ടി എന്ന പ്രചാരണം ശരിയല്ലെന്ന് തലശേരി തഹസീല്‍ദാര്‍

കണ്ണൂര്‍:പെസഹ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് നിബന്ധിത ഡ്യൂട്ടിക്ക് ഉത്തരവ് നല്‍കിയെന്ന രീതിയിലുള്ള പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് തലശേരി തഹസീല്‍ദാര്‍ അറിയിച്ചു.
സര്‍ക്കാര്‍ കുടിശ്ശിക പിരിവ് ഊര്‍ജിതമാക്കി മാര്‍ച്ച് 31 ന് മുമ്പ് കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി അവധി ദിവസങ്ങളിലും ജാഗ്രത വേണം എന്ന സദുദ്ദേശത്തോടുകൂടിയുള്ള നിര്‍ദേശം ആണ് നല്‍കിയത്. ഈ ദിവസങ്ങളില്‍ വില്ലേജ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ മിനിമം ജീവനക്കാരെ നിയോഗിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് പറഞ്ഞിട്ടില്ല. അവധി ആവശ്യപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും അവധി അനുവദിച്ചിട്ടുമുണ്ട്.

ഈ കാര്യത്തില്‍ റവന്യൂ ജീവനക്കാരോ സര്‍വ്വീസ് സംഘടനകളോ ഒരു എതിര്‍പ്പും അറിയിച്ചിട്ടില്ല എന്നും തഹസീല്‍ദാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *