Hivision Channel

കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന് ദാരുണാന്ത്യം

തലശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന് ദാരുണാന്ത്യം. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു.

ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Leave a Comment

Your email address will not be published. Required fields are marked *