Hivision Channel

അടൂര്‍ പട്ടാഴിമുക്കില്‍ ലോറിയില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ദുരൂഹത

അടൂര്‍ പട്ടാഴിമുക്കില്‍ ലോറിയില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ദുരൂഹത. നൂറനാട് സ്വദേശി അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. എതിര്‍ദിശയില്‍ നിന്ന് വന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതെന്ന് സൂചന. ഇരുവരും തല്‍ക്ഷണം മരിച്ചു.

സഹ അധ്യാപകര്‍ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അമിത വേഗതയിലാണ് അനുജയെ കാറില്‍ കയറ്റിക്കൊണ്ട് പോയത്. സഹഅധ്യാപികര്‍ക്ക് സംശയം തോന്നി അടൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വാഹനത്തിനായി പൊലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെ അനുജയെ സഹഅധ്യാപകര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അനുജ കരയുന്നുണ്ടായിരുന്നെന്നും കുഴപ്പമില്ല ഞാന്‍ എത്തിക്കോളാം എന്നു പറഞ്ഞാണ് ഫോണ്‍ കട്ടാക്കിയതെന്ന് അധ്യാപകര്‍ പറയുന്നു. പിന്നാലെയാണ് അപകടവിവരം അറിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *