Hivision Channel

ചെലവ് നിരീക്ഷക ആരുഷി ശര്‍മ കലക്ട്രേറ്റ് സന്ദര്‍ശിച്ചു

കണ്ണൂര്‍:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ചെലവ് നിരീക്ഷക ആരുഷി ശര്‍മ വെള്ളിയാഴ്ച കലക്ട്രേറ്റ് സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പിലെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എം സി എം സി മീഡിയ സെന്റ്‌ററും അവര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ചയാണ്( മാര്‍ച്ച് 28) ആരുഷി ശര്‍മ ജില്ലയില്‍ എത്തിയത്. തുടര്‍ന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ അരുണ്‍ കെ വിജയനുമായി കൂട്ടിക്കാഴ്ച്ച നടത്തി. ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം നടത്തിയ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ചെലവ് നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍ കൂട്ടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കി.
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട പരാതികള്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കാം . ഫോണ്‍ : 9188406486, 9188406487. ഈ മെയില്‍: foeleknr@gmail.com

Leave a Comment

Your email address will not be published. Required fields are marked *