Hivision Channel

തണ്ണിമത്തന്‍ കുരു കളയാന്‍ വരട്ടെ; ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ?

ചൂടുകാലമായതോടെ എല്ലാ വീടുകളിലും പതിവായി വാങ്ങുന്ന ഒന്നാണ് തണ്ണിമത്തന്‍ . കടുത്ത ചൂടില്‍ ദാഹം ശമിപ്പിക്കുന്നതിനും ശരീരത്തിന് കുളിര്‍മ പകരുന്നതിനും വളരെ നല്ലതാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഗുണം ചെയ്യും. ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. പക്ഷെ നമ്മള്‍ നിസാരമായി കളയുന്ന ഒന്നാണ് തണ്ണിമത്തന്റെ കുരു. എന്നാല്‍ ഈ കുരുവിന് നിരവധി പോഷകഗുണങ്ങളാണുള്ളത്.

മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ദഹനവും സുഗമമാക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ തണ്ണിമത്തന്‍ കുരു ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഉപകരിക്കും. വിറ്റാമിന്‍ എ, സി, ബി-6, ഫൈബര്‍ എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്.

ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന്‍ കുരു കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവയാണ് ഇതിന് സഹായിക്കുന്നത്.തണ്ണിമത്തന്‍ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഗുണം ചെയ്യുന്ന ഒന്നാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും ഇത് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Leave a Comment

Your email address will not be published. Required fields are marked *