Hivision Channel

പണി പൂര്‍ത്തിയാകാതെ ടോള്‍ നിരക്ക് ഉയര്‍ത്തി; വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ നാളെ മുതല്‍ പുതിയ നിരക്ക്

നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ വീണ്ടും ടോള്‍ നിരക്ക് ഉയര്‍ത്തുന്നു. തിങ്കളാഴ്ച മുതല്‍ ആണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. കുതിരാന്‍ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്തുന്നത് പരസ്യമായ വെല്ലുവിളി ആണെന്നാണ് യാത്രക്കാരുടെ പരാതി. ടോള്‍ നിരക്ക് ഉയര്‍ത്തിയതില്‍ യാത്രക്കാരുടെ പ്രതിഷേധവും ശക്തമാണ്. കുതിരാന്‍ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് ജനുവരിയിലാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചത്. ഒരു തുരങ്കത്തിലൂടെ ഇരുവശത്തേക്ക് ഉള്ള വാഹനങ്ങള്‍ വരിവരിയായി മാത്രം കടന്നു പോകും. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെ ആണ് നിരക്ക് വര്‍ദ്ധന.

Leave a Comment

Your email address will not be published. Required fields are marked *