Hivision Channel

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതെന്ന് ആര്‍ടിഒ റിപ്പോര്‍ട്ട്

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തല്‍. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ട്രാക്ക് മാറി ബോധപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ലോറിയുടെ മുന്നില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *