കാസര്‍ഗോഡ് റിയാസ് മൗലവി കൊലപാതക കേസില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. വിചാരണ വേളയില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിത്ത്. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.