Hivision Channel

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി സൗജന്യ വാഹന പാര്‍ക്കിങ് ഇല്ല

മട്ടന്നൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി സൗജന്യ വാഹന പാര്‍ക്കിങ് ഇല്ല.പുതിയ പരിഷ്‌കരണം ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. വാഹനങ്ങള്‍ ടോള്‍ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാര്‍ക്കിങ് ഒഴിവാക്കി.

ഇരുചക്രവാഹനങ്ങള്‍ രണ്ട് മണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകള്‍ ആദ്യ രണ്ട് മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാര്‍ജ്.

കാര്‍, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറില്‍ 100 രൂപയും തുടര്‍ന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതല്‍ ഈടാക്കുന്നത്.

ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണം.

Leave a Comment

Your email address will not be published. Required fields are marked *