Hivision Channel

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി. രവിയച്ചന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക്

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി. രവിയച്ചന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടില്‍ എത്തിക്കും. അതിനു ശേഷമാവും സംസ്‌കാരം.

തൃപ്പൂണിത്തുറയില്‍ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചന്‍ മരിച്ചത്. 96 വയസായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.00ന് ചേന്ദമംഗലം പാലിയം തറവാട്ടില്‍ നടക്കും.

കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതല്‍ 17 വര്‍ഷം രഞ്ജി കളിച്ചിട്ടുണ്ട്. കേരളം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് നേടിയ 1107 റണ്‍സും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യ ഓള്‍റൗണ്ടര്‍ ക്രിക്കറ്റര്‍ എന്ന പദവിയും സ്വന്തമാക്കി. രണ്ട് തവണ കേരളത്തിന്റെ ക്യാപ്റ്റനായി.

തൃപ്പൂണിത്തുറ കോവിലകത്ത് അനിയന്‍ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടില്‍ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാര്‍ച്ച് 12നായിരുന്നു രവിയച്ചന്റെ ജനനം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ തട്ടകം.

Leave a Comment

Your email address will not be published. Required fields are marked *