Hivision Channel

കോളയാട് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കോളയാട്:കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ വിക്ഷേപിച്ച സ്‌പേസ്‌കിഡ്സ് ഇന്ത്യയുടെ ആസാദിസാറ്റ് പ്രൊജക്ടില്‍ പങ്കെടുത്ത കോളയാട് സെന്റ് കൊര്‍ണോലിയോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആസാദി സാറ്റ് കോഓര്‍ഡിനേറ്റര്‍, സ്‌പേസ് കിഡ്സ് ഇന്ത്യ ചെന്നൈ മാ നേജിങ് ഡയറക്ടര്‍ ഡോ.കേസന്‍ എന്നിവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച്ച നടത്തി. രാജ്യത്തിന്റെ അഭിമാനമായ പ്രോജക്ടില്‍ പങ്കാളികളായ കുട്ടികളെയും അവസരങ്ങള്‍ ഒരുക്കിയ ഡോ.കേസനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പെണ്‍കുട്ടികള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ എടുത്ത് പറഞ്ഞ അദ്ദേഹം ഈ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ പുതിയ സാറ്റലൈറ്റ് പ്രൊജക്ടിന് ആശംസകളും നേര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *