Hivision Channel

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി

രാഹുല്‍ ഗാന്ധി വയനാട്ടില്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇന്ന് രാവിലെ 10.40 ഓടെയാണ് മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ സ്‌കൂളിലെ ഗ്രൗണ്ടില്‍ ഇരുവരും ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. വലിയ വരവേല്‍പ്പാണ് രാഹുലിന് പ്രവര്‍ത്തകര്‍ നല്‍കിയത്.

രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവര്‍ത്തകര്‍ ആവേശത്തിലായി.

Leave a Comment

Your email address will not be published. Required fields are marked *