Hivision Channel

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 51280 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നും സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഇതോടെ ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിക്കുന്നത്. ഇന്ന് 75 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6410 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 600 രൂപ വര്‍ധിച്ച് 51280 രൂപയിലെത്തി. ഇതിന് മുന്‍പ് ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വര്‍ണവില.

Leave a Comment

Your email address will not be published. Required fields are marked *