കണ്ണൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശിക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ മത്സര രംഗത്തുള്ളത് 12 സ്ഥാനാര്‍ഥികള്‍. നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍- എം വി ജയരാജന്‍(സി പി ഐ എം-ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ബിജെപി-താമര), കെ സുധാകരന്‍ (ഐഎന്‍സി-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ (സ്വത-വളകള്‍), കെ സുധാകരന്‍(സ്വത-ഗ്ലാസ് ടംബ്ലര്‍).