Hivision Channel

ബോധവത്കരണ ക്ലാസ് നടത്തി

ഇരിട്ടി:കരികോട്ടക്കരി പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിന്റെ സഹായത്തോടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കൊതുക് സാന്ദ്രതാപഠനം, ഉറവിടം നിര്‍മാര്‍ജനം, ലാര്‍വ ശേഖരിച്ചു പരിശോധന ,ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. വാര്‍ഡ് മെമ്പര്‍ സിബി വഴക്കാലയില്‍ അധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയകൃഷ്ണന്‍ ക്ലാസ് എടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍ ആശ മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *