Hivision Channel

വാട്‌സാപ്പില്‍ ഡോക്യുമെന്റ് ഫയല്‍ അയക്കാറുണ്ടോ; നിങ്ങള്‍ക്കായി പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു

ലോകത്തെമ്പാടും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. പുതിയ നിരവധി ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി മറ്റൊരു സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വാട്‌സാപ്പ് ചാറ്റുകളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഡോക്യുമെന്റ് ഫയലുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ കാണാന്‍ കഴിയുന്ന സൗകര്യമാണ് വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് വാട്‌സാപ്പ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് വാട്‌സാപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ വാട്‌സാപ്പില്‍ ഡോക്യുമെന്റ് ഫയല്‍ അയച്ചാല്‍ അത് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷമേ അത് എന്താണെന്ന് കാണാനാവൂ. ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റായി അയക്കുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.

ഇതിന് പുറമെ സജസ്റ്റഡ് കോണ്‍ടാക്റ്റ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. കോണ്‍ടാക്റ്റ് ലിസ്റ്റിലെ ചാറ്റ് ചെയ്യാതെ കിടക്കുന്ന കോണ്‍ടാക്റ്റുകളോട് ചാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഫീച്ചര്‍ ആണിത്. ഇതോടൊപ്പം മെറ്റ എഐ ചാറ്റ്‌ബോട്ടും വാട്‌സാപ്പില്‍ പരീക്ഷിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *