Hivision Channel

കണ്‍സ്യൂമര്‍ ഫെഡിന്റെ ഉത്സവ ചന്തകള്‍ തുടങ്ങി

കോഴിക്കോട്: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ ഉത്സവ ചന്തകള്‍ ആരംഭിച്ചു. പതിമൂന്ന് ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാം. സംസ്ഥാനത്ത് മുന്നൂറോളം ചന്തകളാണ് ആരംഭിച്ചത്. ഈ മാസം പതിനെട്ട് വരെ ഉത്സവ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോയില്‍ ലഭ്യമാകുന്ന 13 സബ്‌സിഡി ഇനങ്ങളും ഇവിടെ ലഭിക്കും. വിതരണത്തിന് നിയന്ത്രണങ്ങളുമുണ്ട്.

സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. ഉത്സവ ചന്ത തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ റംസാന്‍-വിഷു ചന്തകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിച്ചതോടെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *