Hivision Channel

ചീങ്കണ്ണിപുഴയിൽ പുഴയിൽ യുവാവ് മുങ്ങിമരിച്ചു

വളയംഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗി ആയിരുന്നു . വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം .പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് അപകട കാരണം എന്നാണ് പോലീസ് നിഗമനം . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അച്ഛൻ: ഷാജി. മാതാവ്: പരേതയായ ലത ,സഹോദരി: കീർത്തന.

Leave a Comment

Your email address will not be published. Required fields are marked *