Hivision Channel

വീട്ടിലെത്തി വോട്ടു ചെയ്യിപ്പിക്കൽ: തിങ്കളാഴ്ച ആരംഭിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവർത്തനം ഏപ്രിൽ 15 ന് ആരംഭിക്കും. ഏപ്രിൽ 20 വരെയാണ് ഈ സൗകര്യം. കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് 85+, ഭിന്നശേഷിക്കാർ എന്ന വിഭാഗങ്ങളിൽ പോസ്റ്റൽ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകൾക്ക് 15-ാം തീയതി രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകൾ സന്ദർശിച്ച് വോട്ടു ചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബി എൽ ഒ മാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകിട്ട് തന്നെ പോസ്റ്റൽ ബാലറ്റ്കൾ ഉപവരണാധികാരിക്ക് കൈമാറുകയും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ചെയ്യും. ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ വരികയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. രണ്ടാമത്തെ സന്ദർശനത്തിൻ്റെ തീയതി ആദ്യസദർശന വേളയിൽ തന്നെ വോട്ടറുടെ വീട്ട്കാരെ അറിയിച്ചിരിക്കും. രണ്ടാമത്തെ സന്ദർശനവേളയിലും വോട്ടർ വീട്ടിലില്ലെങ്കിൽ പിന്നെ ഒരു അവസരം നൽകുന്നതല്ല. അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തൻ്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ വെക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ , സ്ഥാനാർഥിയുടെ പ്രതിനിധികളോയോ , സ്ഥാനാർഥിയെയോ വെക്കാൻ പാടില്ല. സഹായിക്ക് 18 വയസ് പൂർത്തിയായിരിക്കണം . സഹായിയും സത്യ പ്രസ്താവന എഴുതി ഒപ്പിട്ട് ടീമിന് നൽകണം.വോട്ടു രഹസ്യമായി രേഖപ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് ടീം വോട്ടറുടെ വീട്ടിൽ ചെയ്ത് തരും.കണ്ണൂർ മണ്ഡലത്തിൽ ആകെ 8457 പേരാണ് 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലേക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകൾ പരിശോധിച്ചതിനു ശേഷം 8434 പേർ ഈ വിഭാഗത്തിൽ അർഹരാണ് എന്ന് കണ്ടെത്തി. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 3948 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2526 പേർ രേഖകൾ പരിശോധിച്ചതിനു ശേഷം അർഹരാണെന്ന് കണ്ടെത്തി.പോസ്റ്റൽ ബാലറ്റിന് അർഹരായ 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടയും ഭിന്നശേഷിക്കാരുടെയും നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്ക് 85 വയസ്സ് കഴിഞ്ഞവർ തളിപ്പറമ്പ്- 1221ഇരിക്കൂർ – 1568അഴീക്കോട് -887കണ്ണൂർ – 985ധർമ്മടം – 1264മട്ടന്നൂർ – 1284പേരാവൂർ – 1225ഭിന്നശേഷിക്കാർതളിപ്പറമ്പ്- 452ഇരിക്കൂർ – 381അഴീക്കോട് – 248കണ്ണൂർ – 247ധർമ്മടം – 427മട്ടന്നൂർ – 474പേരാവൂർ – 297

Leave a Comment

Your email address will not be published. Required fields are marked *