Hivision Channel

ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബ് ഇരിട്ടിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

ഇരിട്ടി:നബാര്‍ഡിന്റെയും ഇരിട്ടി ഫെഡറല്‍ ബാങ്കിന്റെയും നേതൃത്വത്തിലുള്ള ഫെഡ്ഫാം ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ജോസ് ജോര്‍ജ് ഇല്ലിക്കല്‍ (പ്രസിഡന്റ് ) എന്‍ വി ജോസഫ് (സെക്രട്ടറി ) സിറിയക് പാറക്കല്‍(ട്രഷര്‍ ) എന്നിവരാണ് സ്ഥാനമേറ്റത്.സിബി വാഴക്കാല അധ്യക്ഷത വഹിച്ചു. അഡ്വ.കെ കെ മാത്യു, സുരേഷ് ബാബു,ഷാജി കുളക്കോട്ട്, ഫെഡറല്‍ ബാങ്ക് അഗ്രി മാനേജര്‍ അര്‍ജുന്‍ വിജയ്, അസി മാനേജര്‍ ഗൗതം പി, ബെന്നിച്ചന്‍ മഠത്തിനകം, വിജി സുനില്‍, ജോളി അഗസ്റ്റിന്‍, കെ ജെ ജോണ്‍സണ്‍, കുര്യന്‍ മൈലാടി തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ ക്ലബ്ബ് അംഗങ്ങളുടെ മക്കളില്‍ നിന്നും എസ് എസ് എല്‍ സി,പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയും ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി നാഷണല്‍ ഫെസ്റ്റിവല്‍ വെസ്റ്റേണ്‍ ഗ്രൂപ്പ് സോങ്ങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീം അംഗമായ കുര്യന്‍ വി ജോസഫിനെയും ആദരിച്ചു.ഇരിട്ടി പരിസരത്തുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പച്ചക്കറി തൈകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു .

Leave a Comment

Your email address will not be published. Required fields are marked *