കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 24 ലേക്ക് മാറ്റി. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായി കൊല്ലം സെഷന്‍സ് കോടതിയാണ് ഇന്ന് പരിഗണിച്ചത്.
51 പ്രതികളില്‍ 45 പേര്‍ കോടതിയില്‍ ഹാജരായി.10000 പേജുള്ള കുറ്റപത്രത്തില്‍ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടു പേര്‍ മരിച്ചു.44 പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലുകളുമുണ്ട്. മുന്‍കളക്ടര്‍ ഷൈനാമോളും ഡല്‍ഹി എയിംസിലേത് അടക്കം മുപ്പത് ഡോക്ടര്‍മാരുമാണ് സാക്ഷികളായി ഉള്ളത്.
ടി എം വര്‍ഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്പസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും.