
ബാര്‍കോഴ വിവാദത്തിന് പിന്നാലെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഡ്രൈ ഡേ വേണ്ടെന്ന തീരുമാനം നടപ്പിലാക്കില്ല.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നെന്നായിരുന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് വേണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. പുതിയ മദ്യനയം ചര്‍ച്ച ചെയ്യുന്നതിനായി അടുത്തമാസം വകുപ്പ് മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിന് സമാനമായ അവസ്ഥ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ തല്‍ക്കാലം ഈ ചിന്തകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കും. ബാര്‍ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.