Hivision Channel

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ മുഴക്കും. ഇന്ന് 11 മണി മുതലാണ് പരീക്ഷണാര്‍ത്ഥം സൈറണുകള്‍ മുഴക്കുന്നത്. 85 സ്ഥലങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകള്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായാണ് സൈറണ്‍. ഇതിന് പുറമേ ഫ്‌ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൈറണുകല്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കും.

19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതല്‍ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. പരീക്ഷണമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *