കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളില്‍ സഹമന്ത്രിയായി സുരേഷ് ഗോപി എം പി ചുമതലയേറ്റു.ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
കേരളത്തെ ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കും.പുതിയ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്തും.അപകട രഹിതമായി തൃശൂര്‍ പൂരം നടത്തും. സിനിമയും മന്ത്രിപദവും ഒരുമിച്ച് കൊണ്ടുപോകും.സിനിമ സെറ്റില്‍ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി
ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണും.
.