കണ്ണൂര്‍ നടാല്‍ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലില്‍ വീണ് മരിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഫിറോസ് ഹാഷിമിന്റെ മകള്‍ മര്‍വ ഹാഷിമാണ് മരിച്ചത്. സൗത്ത് സിഡ്നിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. ബന്ധുക്കള്‍ക്കൊപ്പം കടപ്പുറത്ത് എത്തിയ മര്‍വ തിരയില്‍പ്പെടുകയായിരുന്നു.