Hivision Channel

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി.സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സ്വന്തം ജില്ലയില്‍ ഒഴിവുണ്ടെങ്കില്‍ സീനിയോറിറ്റി അടിസ്ഥാനത്തില്‍ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്.സര്‍ക്കാരിന്റെയും ഏതാനും അധ്യാപകരുടെയും അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ച് വിധി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് അധ്യാപക സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകര്‍ ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. അധ്യായന വര്‍ഷം തുടങ്ങിയതും ട്രിബ്യൂണല്‍ ഉത്തരവുണ്ടാക്കിയ ആശയക്കുഴപ്പവും പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *