Hivision Channel

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വാക്കുകള്‍ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശം മന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി.

മുഖ്യമന്ത്രി മുന്‍പ് ഉപയോഗിച്ച പല വാക്കുകളും അണ്‍പാര്‍ലമെന്ററി ആണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ഇടതുപക്ഷസഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നുവിളിച്ചത്. ഈ പരമാമര്‍ശത്തിനുശേഷം മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പാവം മുഹമ്മദ് റിയാസിനെ അല്ലാതെ വേറെ ആരേയും കണ്ടില്ല.

വിവരദോഷി എന്ന് വിളിച്ചത് ശരിയാണെന്ന് എംഎല്‍എമാരോ മന്ത്രിമാരോ പറഞ്ഞില്ല. റിയാസെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം. അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ചും ബഹുമാനത്തോടേയും പറയുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *