കണ്ണൂര്‍:നവീകരിച്ച ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്ക് പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങളിലും ശാസ്ത്ര അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി 10 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകദേശം 100 ഓളം പ്രദര്‍ശന വസ്തുക്കളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എട്ടു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ ഫിസിക്‌സ് , കണക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളും ത്രീഡി ഷോകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം . ഞായാറാഴ്ചകളില്‍ ഗ്രൂപ്പായി സന്ദര്‍ശകര്‍ എത്തുകയാണെങ്കില്‍ സയന്‍സ് പാര്‍ക്ക് തുറന്ന് നല്‍കും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ത്രീഡി കണ്ണട ഫീ ഉള്‍പ്പെടെ പ്രവേശന ഫീസ് യഥാക്രമം 50 രൂപ 40 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.പരിപാടിയുടെ ഭാഗമായി ശാസ്ത്ര ക്വിസ് മത്സരവും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന്‍ , ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ കെ രത്‌നകുമാരി , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ഡിഡിഇ ഇന്‍ ചാര്‍ജ് എ എസ് ബിജേഷ്, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി കേളോത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ വി മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.
2002 ലാണ് ജില്ലാ പഞ്ചായത്തിന്റ കീഴില്‍ സയന്‍സ് പാര്‍ക്ക് കാള്‍ടെക്‌സിന് സമീപം ആരംഭിച്ചത്.