സംസ്ഥാനത്തെ പച്ചക്കറി വിലവര്‍ധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. വിപണിയില്‍ മനഃപൂര്‍വം വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നില്‍ക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു.
ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വില്‍പന നടത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
തമിഴ്നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. തിരുവനന്തപുരം ജില്ലയില്‍ തക്കാളി നിരക്ക് 100ലേക്ക് എത്ത മുരിങ്ങക്ക, വെളുത്തുള്ളി, ബീന്‍സ് എന്നിവയ്ക്ക് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇഞ്ചി, പാവയ്ക്ക്, തക്കാളി തുടങ്ങിയവയ്ക്ക് വില 100 കടന്നു.