Hivision Channel

വയനാട് കേണിച്ചിറയില്‍ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്നങ്ങള്‍

വയനാട് കേണിച്ചിറയില്‍ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്നങ്ങള്‍. കടുവയെ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കടുവ നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

ഇന്ന് കൂടുതല്‍ പരിശോധനക്ക് കടുവയെ വിധേയനാക്കും. കേണിച്ചിറയില്‍ മൂന്നു ദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികള്‍ . മൂന്നു ദിവസത്തിനുള്ളില്‍ കടുവക്കുന്നത് 4 പശുക്കളെയാണ്. പശുവിനെ കടുവകൊലപ്പെടുത്തിയ താഴെ കിഴക്കേതില്‍ സാബുവിന്റെ പറമ്പില്‍ വച്ച കൂട്ടില്‍ ആണ് രാത്രി 11 മണിയോടെ കുടുങ്ങിയത്.

തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്ക് ആശ്വാസമാകുകയാണ്. കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കടുവയെ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇന്ന് വന വകുപ്പ് തീരുമാനമെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *