Hivision Channel

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; സിബിഐ കേസെടുത്തു, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ സിബിഐ സംഘം കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്ന് സിബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസിന്റെ അന്വേഷണത്തിനായി സംഘാംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എന്‍ടിഎ അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതിനിടെ നീറ്റ് യുജി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് കിട്ടിയ 2 വിദ്യാര്‍ത്ഥികള്‍ ഇന്ന് നടന്ന പുനപ്പരീക്ഷയില്‍ പങ്കെടുത്തില്ല. ഛണ്ഡീഗഡിലെ സെന്ററില്‍ പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ഈ രണ്ട് പേര്‍ മാത്രമായിരുന്നു ഈ സെന്ററില്‍ പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്. രണ്ട് പേരും എത്താതിരുന്നതോടെ ഈ സെന്ററില്‍ പരീക്ഷ നടന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *