Hivision Channel

ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൾ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് ടി.വി. സ്റ്റാന്റുൾപ്പെടെ ടെലിവിഷൻ മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു.

കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അ‌ധികൃതർ അ‌റിയിച്ചു.

നസിയയാണ് മരിച്ച അ‌ബ്ദുൾ സമദിന്റെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്. മൃതദേഹം തുടർനടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Comment

Your email address will not be published. Required fields are marked *