Hivision Channel

പാലക്കാട് മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. കഴിഞ്ഞ കുറച്ച് നാളായി വിഷ്ണു വിഷാദരോഗത്തിന് അടിപ്പെട്ടതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ചില മാനസിക ബുദ്ധിമുട്ടുകള്‍ മൂലം വിഷ്ണു കുറച്ചുനാളായി കൃത്യമായി ക്ലാസുകളില്‍ വരികയോ സുഹൃത്തുക്കളോട് വലിയ അടുപ്പം പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. വിഷ്ണു ഒറ്റയ്ക്കാകാതെ സുഹൃത്തുക്കള്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയ സമയത്ത് വിഷ്ണു ഇന്നലെ തൂങ്ങിമരിയ്ക്കുകയുമായിരുന്നു.

ഭക്ഷണം കഴിയ്ക്കാന്‍ സുഹൃത്തുക്കള്‍ വിഷ്ണുവിനെ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വരാന്‍ തയാറായില്ല. ഒപ്പം മുറിയില്‍ താമസിക്കുന്നവര്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. ഒരുപാട് തട്ടിവിളിച്ചിട്ടും മുറി തുറക്കാതായപ്പോള്‍ സുഹൃത്തുക്കള്‍ വാതില്‍ കുത്തിപ്പൊളിച്ച് തുറന്നു. അപ്പോഴാണ് വിഷ്ണു മുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *