സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 ല്‍ നിന്ന് 22 വര്‍ഷമായി ഉയര്‍ത്തി. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്‌കൂള്‍ സിഐടിയു യൂണിയന്‍ നടത്തുന്ന സമരം നിര്‍ത്തിയേക്കും.