പേരാവൂര്‍:പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയുടെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.ജൂലൈ 3 ഉച്ചക്ക് 2 മണിക്ക് മുമ്പ് ക്വട്ടേഷനുകള്‍ ലഭിക്കേണ്ടതാണ്.
നിബന്ധനകള്‍
2015 നോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള നല്ല നിലവാരത്തിലുള്ള മള്‍ട്ടി യൂട്ടിലിറ്റി വാഹനം ആയിരിക്കണം.
ഏത് സമയത്തും ആവശ്യപ്പെടുന്ന മുറയ്ക്ക് വാഹനം ലഭ്യമാക്കണം
പ്രതിമാസം 2000 കി.മി ഓടുന്നതിന് ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്ക് ക്വട്ടേഷനില്‍ കാണിച്ചിരിക്കണം.
കൂടുതല്‍ കി.മി ഓടുന്ന പക്ഷം അധികമായി ഓടുന്ന കി.മിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അധിക വാടക നല്‍കുന്നതാണ്.
ഇന്ധന ചെലവ് ,ഡ്രൈവറുടെ ശമ്പളം വാഹനത്തിന്റെ മെയിന്റനന്‍സ് എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ക്വട്ടേഷന്‍ നിരക്ക്.
വാഹനം ലഭ്യമാക്കുന്ന സമയത്തും ,വിടുതല്‍ ചെയ്യുന്ന സമയത്തേയും മീറ്റര്‍ റീഡിങ്ങ് വച്ചാണ് കി.മി കണക്കാക്കുന്നത്.
പേരാവൂര്‍ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ ഉണങ്ങിയ മാവ്,മഴമരം എന്നീ മരങ്ങളും ആശുപത്രി അടുക്കളയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പാലമരവും മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ജൂലൈ 3 ഉച്ചക്ക് 2 മണിക്ക് മുമ്പ് ക്വട്ടേഷനുകള്‍ ലഭിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0490 2 445 355