Hivision Channel

രാമപുരത്ത് ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ച; സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂര്‍ രാമപുരത്ത് ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം.ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്നാണ് വാതകം ടാങ്കറില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. സമീപത്ത് താമസിക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിര്‍ത്തിവച്ചു.പഴയ ടാങ്കറില്‍ തന്നെ നിലനിര്‍ത്തി ചോര്‍ച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *